പുനലൂർ: എസ്.എൻ.ഡി.പിയോഗം 315ാംനമ്പർ ഐക്കരക്കോണം ശാഖയിലെ ഇഞ്ചത്തടം മേഖല കുടുംബ യോഗം ചേർന്നു. ശാഖ പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എസ്.വി.ദീപ്കുമാർ, ശ്രീനാരായണ എപ്ലോയിസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റും വനിത സംഘം ശാഖപ്രസിഡന്റുമായ അഞ്ജു അർജ്ജുനൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ശാഖ വൈസ് പ്രസിഡന്റ് പി.എൻ.സാബു, യൂണിയൻ പ്രതിനിധി ബി.ചന്ദ്രബാബു, വനിതസംഘം ശാഖ സെക്രട്ടറി പ്രസന്ന കുമാരി,ശാഖ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ബിജു, എം.എസ്.പ്രതീപ് കുമാർ, എൻ.കുട്ടപ്പൻ, എസ്.ആരോമൽ, വനിതസംഘ എക്സി.കമ്മിറ്റി അംഗങ്ങളായ സന്ധ്യ,റീന,ശ്യാമള,ജ്യോതി, തങ്കച്ചി,ലിൻസി ടീച്ചർ, ബീന, ഉഷ തുടങ്ങിയവർ സംസാരിച്ചു. കുടുംബ യോഗം ചെയർമാനായി പി.ബിജു, കൺവീനർ നിഷ, ജോ.കൺവീനർ രമ സലീംകുമാർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.