sunami
സുനാമി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി സുനാമി സ്മൃതിമണ്ഡപത്തിൽ സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

ഓച്ചിറ: സുനാമി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കൽ സുനാമി സ്മൃതിതീരത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണയോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വസന്താ രമേശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷെെമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർലി ശ്രീകുമാർ, നിഷ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ഷിജി, കെ.ഹജിത, മായ, മാതാ അമൃതാനന്ദമഠം ചിദ്ഘനാമൃത ചൈതന്യ, ഷിബു പളനികുട്ടി, വി.എസ്.പ്രേംകുമാർ, ജി.ബിജു, ആ‌ർ.ജയമോൻ, ഋഷീന്ദ്രൻ, കെ.ദേവരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം എസ്.ശ്യാംകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.രേഖ നന്ദിയും പറഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് അനുസ്മരണം

സുനാമി അനുസ്മരണ ദിനാചാരണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകർ സുനാമി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജി.ലിലാകൃഷ്ണൻ, ആലപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു പഴനിക്കുട്ടി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ആർ.സുനിൽ, ദേവദാസ്, സുബ്രഹ്മണ്യൻ, ശശി, രാജു, ഗിരീഷ്, രാജൻ, പ്രേംജിത്‌ തുടങ്ങിയവർ നേതൃത്വം നൽകി.