കൊല്ലം: ചാത്തന്നൂർ യുണിയനിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളിൽ നിന്നും ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 7ന് 861-ാം നമ്പർ നെടുങ്ങോലം ശാഖ, 7.30ന് 1006-ാം നമ്പർ മൂന്നിൻമൂട് ശാഖ, 8ന് 1159-ാം നമ്പർ പുത്തംകുളം ശാഖ, ഉച്ചയ്ക്ക് 2ന് 805-ാം നമ്പർ പാരിപ്പള്ളി ശാഖ എന്നിവിടങ്ങളിൽ നിന്നും പദയാത്രകൾ ആരംഭിക്കും.
.