തൊടിയൂർ: അത്യാധുനിക രീതിയിൽ നാലു വർഷം മുമ്പ് ടാറിംഗ് നടത്തിയ പൊതുമരാമത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് തകരുന്നു. തകർന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ കോട്ടവീട്ടിൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി കല്ലേലിഭാഗം എസ്. എൻ.വി.എൽ.പി.എസ് ജംഗ്ഷനിൽ സന്ധിക്കുന്ന റോഡാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. 6 മീറ്റർ വീതിയും ഒന്നേ കാൽ കിലോ മീറ്റർ ദൈർഘ്യവുമുള്ള റോഡിൽ നാലര മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തിയിട്ടുള്ളത്. ഇരു വശത്തുമായി താഴ്ന്നു കിടന്ന കുറേ ഭാഗം നിരപ്പാക്കിയെങ്കിലും ബാക്കി ഭാഗം
നിരപ്പാക്കിയില്ല. ഈ ഭാഗങ്ങളിലാണ് റോഡ് ഇടിയുന്നത്.
അപകടങ്ങൾ പതിവായി
റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ വാഹനങ്ങൾ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. എല്ലാ ദിവസവും അപകടങ്ങൾ ആവർത്തിക്കുന്നു. തകർന്നു കിടന്ന ഭാഗത്ത് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് വീട്ടമ്മ മരിച്ചത് അടുത്തിടെയാണ്. പരിക്കേറ്റ നിരവധി പേർ ചികിത്സ തേടി. റോഡിന്റെ ദുരവസ്ഥ നിരവധി തവണ കേരളകൗമുദി വാർത്തയാക്കിയിരുന്നു. നാട്ടുകാർ പഞ്ചായത്ത് മെമ്പർമാർ മുതലുള്ള ജന പ്രതിനിധികൾക്കും പി.ഡബ്ല്യൂ.ഡി അധികൃതർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇടിഞ്ഞ
ഭാഗത്ത് ഒരു ലോഡ് പൂഴി കൊണ്ടിട്ട് യാത്രക്കാരെ കുടുതൽ ബുദ്ധിമുട്ടിലാക്കിയതല്ലാതെ മറ്റ് നടപടികളുണ്ടായില്ല.
അവഗണിച്ചാൽ സമരം
മാളിയേക്കൽ മേൽപ്പാലം പണി നടക്കുന്നതിനാൽ അതുവഴി പോകേണ്ട വാഹനങ്ങളിൽ ഏറെയും ഇരു ദിശകളിൽ നിന്ന് ഇതുവഴിയാണ് കടന്നു പോകുന്നത്. 24 മണിക്കൂറും വാഹന തിരക്ക് അനുഭവപ്പെടുന്ന ഈ റോഡിന്റെ വശങ്ങൾ ഉടനടി നിരപ്പാക്കി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനി