phot
പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ,പ്രിൻസിപ്പൽ പ്രൊഫ. പി.ആർ.ജയചന്ദ്രൻ തുടങ്ങിയവർ സമീപം

പുനലൂർ: പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്തിലുള്ള സപ്ത ദിന സഹവാസ ക്യാമ്പിന് മണിയാർ ഗവ.യു.പി സ്കൂളിൽ തുടക്കമായി. ലഹരി മുക്ത നാളെയ്ക്കായി യുവ കേരളം എന്ന ലക്ഷ്യത്തോടെ 'മോക്ഷ 2-കെ-22' എന്ന ക്യാമ്പ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം പതാക ഉയർത്തി. കോളേജ് പ്രിൻസിപ്പൽ പി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ ബിനോയ് രാജൻ, പ്രഥമാദ്ധ്യാപകൻ സി.ജയപ്രകാശ്,പി.ടി.എ പ്രസിഡന്റ് പി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ റിഞ്ചു സജീവ് സ്വാഗതവും വോളണ്ടിയർ സെക്രട്ടറി വൈഷ്ണവി എസ്.കുമാർ നന്ദിയും പറഞ്ഞു.വിവിധ പ്രകൃതി സൗഹാർദ്ദ പരിപാടികളും ബോധവത്കരണ ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പ് 30ന് സമാപിക്കും.