കൊല്ലം: തെക്കൻ മൈനാഗപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ കരുനാഗപ്പള്ളി ക്ഷീര വികസന വകുപ്പ് നടത്തിയ ക്ഷീര കർഷ സംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.ആർ.മഹേഷ് എം.എൽ.എ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, ഗ്രാമപഞ്ചായ അംഗങ്ങളായ ഷഹു ബാനത്ത് , ബിജു, മിൽമ മേഖല ഡയറക്ടർമാരായ കളത്തിൽ ഗോപാലകൃഷ്ണപിള്ള , മെഹർ ഹമീദ്, തെക്കൻ മൈനാഗപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് വൈ.നജിം, സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി, മറ്റ് സംഘം പ്രസിഡന്റുമാരായ സി.എൻ. സുകുമാരൻ ,ഷിബു എസ്. തൊടിയൂർ, മുനമ്പത്ത് വഹാബ്, വിജയകൃഷ്ണൻ ,രവി മൈനാഗപ്പള്ളി, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരായ സുജയ് കുമാർ പ്രിൻസി ജോൺ , ആർ.ഷീബ, കലാരഞ്ജിനി, തുടങ്ങിയവർ പ്രസംഗിച്ചു.