photo
ഏരൂർ തെങ്ങുംപണയിൽ ട്രസ്റ്റ് വാർഷികവും കുടുംബ സംഗമവും അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് രക്ഷാധികാരിയും മുരളിയാ ഗ്രൂപ്പ് ചെയർമാനുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കെ.യശോധരൻ, എൻജിനീയർ കെ.രാഹുൽ തുടങ്ങിയവർ സമീപം

അഞ്ചൽ: ഏരൂർ തെങ്ങുംപണയിൽ ട്രസ്റ്റിന്റെ 17-ാം വാർഷികവും കുടുംബസംഗമവും അഞ്ചൽ റോയൽ ഓഡിറ്റോറിയത്തിൽ മുരളിയ ഗ്രൂപ്പ് ചെയർമാനുമായ ട്രസ്റ്റ് രക്ഷാധികാരിയുമായ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എജിനീയർ കെ.രാഹുൽ അദ്ധ്യക്ഷനായി. ബീന മുരളീധരൻ ഭദ്രദീപം തെളിച്ചു. സെക്രട്ടറി അജി കെ.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാപക പ്രസിഡന്റും രചന ഗ്രാനൈറ്റ്സ് എം.ഡിയുമായ കെ.യശോധരൻ, റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, അഡ്വ.അഞ്ചൽ എസ്.രാജീവ്, എസ്. സോമരാജൻ, ബി.സത്യരാജൻ, ഡി.വിനോഷ് കുമാർ, എസ്.സന്തോഷ്, പൂജാ രാമചന്ദ്രൻ, എസ്.രേവതി, ബിവിത്ര വിനോഷ, കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.