കൊല്ലം: കുറഞ്ഞത് പത്താംതരം വിദ്യാഭ്യാസ യോഗ്യതയുള്ള ശാരീരിക, മാനസികാരോഗ്യമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതീ യുവാക്കൾക്ക് സൈനിക, അർദ്ധ സൈനിക, പൊലീസ്, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജോലി ലഭിക്കാൻ സഹായകരമായ പരിശീലന പരിപാടിയുമായി ജില്ലാപഞ്ചായത്ത്. 17 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് സൈനിക, പൊലീസ് ജോലികൾ ലഭിക്കാൻ സഹായകരമായ പരിശീലനവും 17 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സെക്യൂരിറ്റി ഗാർഡ് പരിശീലനവുമാണ് നൽകുക.
ഭക്ഷണ, താമസ സൗകര്യങ്ങളോടു കൂടിയ രണ്ടു മാസത്തെ പരിശീലനം, സർക്കാർ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ റിക്രൂട്ട് മെന്റ് ട്രെയിനിംഗ് സെന്ററിലാണ് നൽകുക. പട്ടിക ജാതി വിഭാഗക്കാരും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളതുമായ ഉദ്യോഗാർത്ഥികൾ ജാതി,വരുമാനം,പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ആധാർ സഹിതം 30 ന് രാവിലെ 10 ന് കൊല്ലം ജില്ലാ പഞ്ചായത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ ഫോൺ : 0474 2794996, 9562098157, 9947324655.