അഞ്ചൽ :കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരികിൽ എന്ന പേരിൽ അഞ്ചൽ ശബരിഗിരി സ്കൂളിൽ ആരംഭിച്ച സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു അദ്ധ്യക്ഷനായി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ മുഖ്യപ്രഭാഷണനം നടത്തി. വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, ബി.ഷിഫി , ആർ.കെ.വൈശാഖ്, അലിയാരുകുഞ്ഞ്, പ്രോഗ്രാം ഓഫീസർ അശ്വിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. തൊണ്ണൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 29ന് ക്യാമ്പ് സമാപിക്കും. ക്യാമ്പിന്റെ പുനർജനി പദ്ധതിയുടെ ഭാഗമായി അഞ്ചൽ
സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ വിദ്യാർത്ഥികൾ ബയോ മെഡിക്കൽ ഉപകരണങ്ങൾ നന്നാക്കുകയും ആശുപത്രി പരിസരം ശുചീകരിക്കുകയും ചെയ്തു. അഞ്ചലിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിക്കുന്നതായി പ്രോഗ്രാം ഓഫീസർ പറഞ്ഞു.