കൊല്ലം : സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആദ്യകർമ്മ ശ്രേഷ്ഠ പുരസ്കാരം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) പി.എൽ. വിജിലാൽ അർഹനായി. എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ പുരസ്കാരം 29ന് മന്ത്രി എം.ബി.രാജേഷ് തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.