കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 539ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദ്യുതി' സപ്തദിന സഹവാസ ക്യാമ്പ് പാമ്പാലിൽ എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങി. അഞ്ചാലുംമൂട് സർക്കിൾ ഇൻസ്‌പെക്ടർ ധർമജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ദേശീയ സാഹസിക പരിശീലകൻ യോഗഹർഷൻ എല്ലാ വോളന്റിർമാർക്കും ദുരന്തനിവാരണ സാഹസിക പരിശീലനം നൽകി. ഉച്ചയ്ക്ക് 2ന് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജോയിന്റ് ആർ.ടി.ഒ ശരത്ചന്ദ്രൻ റോഡ് സുരക്ഷ മാർഗനിർദ്ദേശളും ബോധവത്കരണവും നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ രതീഷ് എസ്, ഡോ.വരുൺചന്ദ് എന്നിവർ നേതൃത്വം നൽകി.