വടക്കുംതല : വടക്കുംതല കിഴക്ക് കുമ്പളത്ത് ശങ്കുപിള്ള സ്മാരക എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും നടന്നു. എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യപ്പൻപിള്ള ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.മോഹനൻ പിള്ള അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജീവ്, ബി.മധുസൂദനൻ പിള്ള, പനയന്നാർകാവ് ദേവസ്വം പ്രസിഡന്റ് കെ.ഭദ്രൻ പിള്ള , മാരാമേലിൽ രാജൻ ബാബു,കരയോഗം സെക്രട്ടറി ടി.സുരേന്ദ്രൻപിള്ള, വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ പിള്ള, ട്രഷറർ ബി.രാധാകൃഷ്ണ കുറുപ്പ്, ജി.പ്രസന്നകുമാരി, കെ.സജികുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുത്ത എൻ.വി.അയ്യപ്പൻ പിള്ളയെയും രാഷ്ട്രത്തിന്റെ ഉദ്‌കൃഷ്ട സേവ മെഡലിന് അർഹനായ പുത്തൻ പുരയിൽ പ്രമോദിനെയും സംസ്ഥാന ബാലസാഹിത്യ അവാർഡ് നേടിയ ശ്രീജിത്ത് പെരുന്തച്ചനെയും മുതിർന്ന കരയോഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.