senkumar-
അടൽജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന അടൽജി ജന്മദിനാഘോഷം മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭാരതം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഭരണാധികാരിയും രാഷ്ട്ര തന്ത്രജ്ഞനും വാഗ്മിയും എഴുത്തുകാരനും കവിയുമായിരുന്നു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് എന്ന് മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ പറഞ്ഞു.അടൽജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന അടൽജി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിയുടെ കറ പുരളാത്ത സദ് ഭരണവും വികസനവും ഭാരതത്തിനു നൽകിയ അടൽജിയുടെ സംഭാവനകൾ ഓരോ ഭാരതീയനും സ്മരിക്കണമെന്നും അതിന് അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിന് കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ശിവദാസൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.എസ്.ശ്യാംകുമാർ, ഡോ.പട്ടത്താനം രാധാകൃഷ്ണൻ, എം.വി.സോമയാജി, ബി.സജൻ ലാൽ, അഡ്വ.ജി.ഗോപകുമാർ, അഡ്വ.ഡി.സത്യരാജ്, ഓലയിൽ ബാബു, ജി.ഹരി, സി.തമ്പി, ഗിരിജാ മനോഹർ, പൂയപ്പള്ളി അനിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കൊല്ലം ഡിസ്ട്രിക്ട് ഇന്റർ സ്ക്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.വൈഷ്ണവ്, ശ്രീറാം.ആർ.ചന്ദ്രൻ, എസ്.പ്രണവ് എന്നിവരെ സെൻകുമാർ ആദരിച്ചു.