കരുനാഗപ്പള്ളി : പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. പി.കെ.എസ് ജില്ലാ സെക്രട്ടറി ജി.സുന്ദരേശൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം. സുരേഷ്കുമാർ, പി.കെ.ജയപ്രകാശ്, പ്രവീൺ മനയ്ക്കൽ, കെ.കുട്ടപ്പൻ, ലാലി തുടങ്ങിയവർ സംസാരിച്ചു.വിവിധ വിഷയങ്ങളിൽ പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു കെ.പൻമന, ടി. ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.