പുനലൂർ: ഐക്കരക്കോണം ബാലസംഘത്തിലെ കുരുന്നുകൾ ക്രിസ്മസ് കരോളിലൂടെ സ്വരൂപിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി നാടിന് മാതൃകയായി. സ്നേഹ ഭാരത് മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്തിൽ കിടപ്പുരോഗികൾക്ക് മാസന്തോറും നൽകി വരുന്ന ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനാണ് കരോളിലൂടെ സ്വരൂപിച്ച തുക കുട്ടികൾ ഐക്കരക്കോണത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറിയത്. ട്രസ്റ്റിലെ ജീവകാരുണ്യ സഹായ സമിതി ചെയർമാനും മുൻ നഗരസഭ കൗൺസിലറുമായ എസ്.സുബിരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പുഷ്പ ലത,ട്രസ്റ്റ് ചെയർമൻ അഡ്വ.എസ്.ഇ.സജ്ഞയ്ഖാൻ, സെക്രട്ടറി വത്സലാമ്മ, ട്രഷറർ രാജശേഖരൻ, പുനലൂർ യൂണിയൻ കൗൺസിലറും ഐക്കരക്കോണം റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുമായ കെ.വി.സുഭാഷ് ബാബു, മുൻ നഗരസഭ കൗൺസിലർ പ്രീയ സുബിരാജ്,ട്രസ്റ്റ് ഭാരവാഹികളായ നുജൂംയൂസഫ്, അനിത മുരളി, ബാലസംഘം ഭാരവാഹികളായ ഗ്രൂതു രാജ്, ഇന്ദുചൂഡൻ, ആരോമൽ, റിഹാൻ യൂസഫ് തുടങ്ങിയവർ സംസാരിച്ചു.