 
തഴവ: തഴവ ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ക്ലസ്റ്റർ തല ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ മുഖ്യപ്രഭാഷണവും തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ തേൻകനി പദ്ധതി ഉദ്ഘാടനവും നടത്തി. പി.ടി.എ പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.വഹീദ, പി.ആർ ഷീബ,ഡി.ബിജു, അഡ്വ.ആർ.അമ്പിളിക്കുട്ടൻ, എസ്.എം.സി ചെയർമാൻ നാസർ,ബിജു കിളിയന്തറ,പി.സി സുനിൽ, സജീവ്, കെ.വി മനോജ് കുമാർ, ബിജു വാലേൽ എന്നിവർ സംസാരിച്ചു.