
കരുനാഗപ്പള്ളി : അദിനാട് തെക്ക് ഗിരീഷ് ഭവനത്തിൽ (പുത്തൻപുരപടിഞ്ഞാറത്തറ) കരുണാകരൻ (70) പാമ്പുകടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: സതിയമ്മ. മക്കൾ: ഗിരീഷ്, ഗിരിജ. മരുമക്കൾ: രജി (കെ.എസ്.ആർ.ടി.സി.), വീണ (കുഫോസ്). സഞ്ചയനം വ്യാഴായ്ച രാവിലെ 7 ന്.