കൊല്ലം : ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. ശനിയാഴ്ച്ച രാത്രി 11 ഓടെ ഊട്ടുപുരയിൽ നിന്ന് വലിയ വാർപ്പ് കടത്താനാണ് ശ്രമം നടന്നത്. ശബ്ദം കേട്ട് വാച്ചർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. വലിയ ഭാരമുള്ള ഓടിന്റെ വാർപ്പ് സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് കടത്താനായി വാതിൽ വരെ എത്തിച്ചിരുന്നു. വാതിൽ കടക്കാൻ വാർപ്പ് ഉയർത്തിയപ്പോൾ ഉണ്ടായ ശബ്ദമാണ് മോഷണത്തിന് തടസമായത് .ഷട്ടർ ഉയർത്തിയ നിലയിലായിരുന്നു. എന്നാൽ പൂട്ടുണ്ടായിരുന്നില്ല.