
കൊട്ടാരക്കര : അനുജന്റെ മരണാനന്തര കർമ്മങ്ങൾ ഒരുക്കുന്നതിനിടെ ജ്യേഷ്ഠനും മരിച്ചു.
പെരുംങ്കുളം കിഴക്ക്, ലക്ഷ്മി വിലാസം വീട്ടിൽ ശിവദാസൻപിള്ള (73) ഞായറാഴ്ച പുലർച്ചെ നാലിന് മരിച്ചു. അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾക്ക് ബന്ധുക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് രാവിലെ ഏഴുമണിയോടെ പൂവറ്റൂർ കിഴക്ക്, ഗീതാ വിലാസത്തിൽ വാസുദേവൻപിള്ള (82) മരിച്ചത്. ശിവദാസൻപിള്ളയുടെ ഭാര്യ: ഗിരിജ അമ്മ. മക്കൾ: പരേതയായ എസ്.ജി.രമ്യ, എസ്.ജി. ലക്ഷ്മി. മരുമകൻ: പരേതനായ എം.എസ്.അഭിലാഷ്.
വാസുദേവൻപിള്ളയുടെ ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: ഗീതാകുമാരി, ഷീലാകുമാരി. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, ജഗദീശൻ.
രണ്ടു പേരുടെയും സഞ്ചയനം ജനവരി 1ന് രാവിലെ 8ന്.