 
ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന മാസാചരണതിന്റെ ഭാഗമായി നടത്തുന്ന പഞ്ചായത്തുതല സമ്മേളനങ്ങളുടെ സമാപന സമ്മേളനം കുന്നത്തൂർ പഞ്ചായത്തിൽ കുന്നത്തുർ കിഴക്ക് 333 -ാം നമ്പർ ഐവറുകാല കിഴക്ക് ശാഖാങ്കണത്തിൽ വച്ച് നടത്തി. യൂണിയൻ സെക്രട്ടറി ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബി കുമാർ , കൗൺസിലർമാരായ അഡ്വ.സുധാകരൻ, നെടിയവിള സജീവൻ , തഴവാവിള ദിവാകരൻ , പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആർ.സുഗതൻ , സുഭാഷ് ചന്ദ്രൻ , എസ്.രഞ്ജിത്ത് , വൈസ് ചെയർമാൻ
എം.എസ്.അനിൽകുമാർ, ജോയിന്റ് കൺവീനർ ഡി. മുരളീധരൻ , കുന്നത്തുർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് എം.സോമരാജൻ സ്വാഗതവും ചെയർമാൻ പ്രേം ഷാജി നന്ദിയും പറഞ്ഞു.