
കൊല്ലം: സ്വകാര്യബസ് ബൈക്കിലിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു. കുരീപ്പുഴ ഇലവൺ നഗർ തെക്കിനഴികത്ത് കിഴക്കതിൽ സുരേന്ദ്രന്റെയും ഗംഗയുടെയും മകൻ സുഗന്ധു (സൂരജ് - 20) ആണ് മരിച്ചത്. ചവറ ബേബി ജോൺ മെമ്മോറിയൽ ഐ.ടി.ഐ യിലെ വിദ്യാർത്ഥിയാണ്. ബൈക്ക് ഓടിച്ചിരുന്ന കുരീപ്പുഴ സ്വദേശി യദുവിനെ പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ സി.കെ.പി ജംഗ്ഷന് സമീപമായിരുന്നു അപകടം. അമ്മ: ഗംഗ. സഹോദരി:സുനന്ദിനി. മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.