
പുനലൂർ: സുഹൃത്തുക്കൾക്കൊപ്പം കല്ലട ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂർ മുരുകൻ കോവലിന് സമീപം അഖിൽ ഭവനിൽ സന്തോഷ് -ലതിക ദമ്പതികളുടെ മകൻ അഖിൽ (20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ നഗരസഭയിലെ പാപ്പന്നൂർ വട്ടപ്പട ഭാഗത്തായിരുന്നു അപകടം. 15 ഓളം സുഹൃത്തുക്കളുമൊത്ത് കല്ലടയാറ്റിലെ വട്ടപ്പട കടവിൽ കുളിക്കാനിറങ്ങിയ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഖിൽ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസിയായ അജയൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. കൈയിൽ പിടികിട്ടിയെങ്കിലും അഖിൽ വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം പുനലൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.