
കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
ജില്ലാകൺവെൻഷൻ കൊല്ലം പ്രസ്ക്ളബ് ഹാളിൽ നടന്നു. സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സെക്രട്ടറി എസ്.പളനി, കൗൺസിൽ അംഗങ്ങളായ ആർ.ശരവണശേഖർ, എസ്.സാദിഖ്, അബ്ദുൽ സലാം അറഫ, നാസർ പോച്ചയിൽ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മൻജു, ജില്ലാവൈസ് പ്രസിഡന്റ് വിജയൻ പുനലൂർ, സെക്രട്ടറിമാരായ ജഹാംഗീർ സലാം,കൃഷ്ണദാസ് കാഞ്ചനം, സജീബ് ന്യൂ ഫാഷൻ, അഡ്വ. നവാസ് ഐശ്വര്യ എന്നിവർ സംസാരിച്ചു.