ചാത്തന്നൂർ : ആർ.ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ചാത്തന്നൂരും എൻ.എസ്.എസ് 'ഒരുമ'യും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിൽ നെടുങ്ങോലം ബി.ആർ.ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ പീഡിയട്രിക് ഡെന്റിസ്റ്റ് ഡോ.വിനയ് കവിരാജ് മിഷൻ സീറോ ടൂത്ത് ഡീയ്ക്കെക്ക് തുടക്കം കുറിച്ചു. കോളേജ് വിദ്യാർത്ഥികൾക്കായുള്ള ക്യാമ്പയ്‌നിൽ
ദന്താരോഗ്യവും പൊതുആരോഗ്യവും സംബന്ധിച്ച് സെമിനാറും നടന്നു. ഡോ.ബിജിലാസ്, ചിന്നു എന്നിവർ ക്ലാസ്സെടുത്തു. ഓറൽ സ്ക്രീനിഗും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആൻസി സ്റ്റീഫൻ അദ്ധ്യക്ഷ വഹിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാരായ അനസ് സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു.