sndp
ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിൽ സ്വീകരണം നൽകുന്നു

കൊല്ലം: ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി ബി.ബിജു, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ ബി.കരുണാകരൻ, യൂണിയൻ കൗൺസിലറും യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്.ശശിപ്രഭ, വനിതാ സംഘം കൗൺസിലർമാരായ ദീപ ജയൻ,അമ്പിളി ബൈജു, ശ്രീജ സലിം, പത്തനാപുരം കിഴക്ക് ശാഖ പ്രസിഡന്റ് വിജയഭാനു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.