കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രകൾക്കുള്ള സ്വീകരണങ്ങൾക്ക് കുണ്ടറ എസ്.എൻ.ഡി.പി. യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയായി. പദയാത്രികർക്ക് ഉച്ചഭക്ഷണം, രാത്രി വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, പ്രഭാത ഭക്ഷണം, കുടിവെള്ളം, വിശ്രമസ്ഥലങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇന്ന് വാകത്താനത്ത് നിന്നുവരുന്ന പദയാത്രയെ കുണ്ടറ യൂണിയൻ അതിർത്തിയായ കടപുഴയിൽ പ്രസിഡൻറ് ഡോ.ജി.ജയദേവനും സെക്രട്ടറി അഡ്വക്കേറ്റ് എസ്.അനിൽകുമാറും ശാഖ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.ചങ്ങനാശ്ശേരി, ഇത്തിത്താനം, തൃക്കൊടിത്താനം ,ഇലവിൻ തിട്ട മൂഴൂർ സ്മാരകം എന്നവിടങ്ങളിൽ നിന്നാരംഭിച്ചതുൾപെടെയുള്ള ചെറുതും വലുതുമായ പത്തോളം പദയാത്രകൾക്ക് യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകൾ സ്വീകരണം നൽകും.
കിഴക്കേ കല്ലട ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കല്ലട, താഴം, തെക്കേമുറി, ശിങ്കാരപള്ളി, ഉപ്പൂട് എന്നീ ശാഖകൾ സംയുക്തമായും മുളവന,കുണ്ടറ,പേരയം ശാഖയുടെയും പെരുമ്പുഴ, പെരുമ്പുഴ പുനക്കന്നൂർ, പെരുമ്പുഴ താഴം എന്നി ശാഖകളുടെയും നീരാവിൽ ശാഖയുടെയും നേതൃത്വത്തിൽ വിവിധ പദയാത്രികർക്ക് സ്വീകരണങ്ങൾ നൽകുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായി കുണ്ടറ യൂണിയൻ പ്രസിഡൻറ് ഡോ.ജി ജയദേവനും സെക്രട്ടറി അഡ്വ.അനിൽ കുമാറും അറിയിച്ചു.