
കൊല്ലം : കേരള സ്‌ക്വാഷ് റാക്കറ്റ് അസോസിയേഷൻ കൊല്ലം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ
ജില്ലാസ്ക്വാഷ് മത്സരങ്ങൾക്ക് ഡൽഹി പബ്ലിക് സ്കൂളിൽ തുടക്കമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ സോണുകളിലായി നടക്കുന്ന മത്സരത്തിൽ
ജില്ലയിൽ നിന്നുള്ള 69 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. ജില്ലാതല മത്സര വിജയികൾക്ക് സോണൽ മത്സരങ്ങൾക്കും അതിലൂടെ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഡൽഹി പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ. ഹസ്സൻ അസീസ് മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബക് ചാറ്റർജി, വൈസ് പ്രിൻസിപ്പൽ ജീനാ റേച്ചൽ, സ്ക്വാഷ് റാക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സായൂജ് ദാമോദരൻ, സെക്രട്ടറി വിനോദ് രഘുനാഥൻ, ഡയറക്ടർ കേരള സ്ക്വാഷ് ഡെവലപ്മെൻറ് ലെഫ്റ്റനന്റ് കമാണ്ടർ പി.അശ്വന്ത് എന്നിവർ പങ്കെടുത്തു.