pho
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ മുന്നോടിയായി കിഴക്കൻ മലയോരമേഖലയിലെ ആര്യങ്കാവിൽ ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിയ ബൈക്ക് റാലി യോഗം അസി.സെക്രട്ടറി വനജ വിദ്യധരൻ ഉദ്ഘാടനം ചെയ്യുന്നു. ആര്യങ്കാവ് ശാഖ പ്രസിഡന്റ് അനിൽകുമാർ ,തെന്മല ശാഖ പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി പ്രസാദ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 7ന് തെന്മലയിൽ നിന്ന് 4ാമത് ശിവഗിരി തീർത്ഥാടന പദ യാത്ര ആരംഭിക്കും. അതിന്റെ ഭാഗമായി കിഴക്കൻ മലയോര മേഖലയിലെ ശാഖകളുടെ നേതൃത്വത്തിൽ ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു. ആര്യങ്കാവ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 4ന് ആരംഭിച്ച ബൈക്ക് റാലിക്ക് റോസ് മല,ഇടപ്പാളയം, ഫ്ലോറൻസ്,കഴുതുരുട്ടി, തെന്മല,ഒറ്റക്കൽ, ഉറുകുന്ന് ശാഖകളിലെ ഭാരവാഹികളും പോഷക സംഘടന നേതാക്കളും ചേർന്ന് വമ്പിച്ച വരവേൽപ്പ് നൽകി. ആര്യങ്കാവിൽ യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ റാലി ഉദ്ഘാടനം ചെയ്തു. സന്ധ്യയോടെ തെന്മല ഗുരുക്ഷേത്രാങ്കണത്തിൽ റാലി സമാപിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു തുടങ്ങിയ നേതാക്കൾ സമാപന ചടങ്ങിൽ പങ്കെടുത്തു. ആര്യങ്കാവ് ശാഖ പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി കെ.കെ.സരസൻ, തെന്മല ശാഖ പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി പ്രസാദ്, ഇടപ്പാളയം ശാഖ പ്രസിഡന്റ് കമലാസനൻ, സെക്രട്ടറി ഗീത ബാബു, കഴുതുരുട്ടി ശാഖ ശാഖ പ്രസിഡന്റ് മനോജ്, സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ ബൈക്ക് റാലിക്ക് നേതൃത്വം നൽകി. ഇന്ന് രാവിലെ 7ന് തെന്മല ജംഗ്ഷനിൽ ചേരുന്ന മഹാ തീർത്ഥാടന സമ്മേളനത്തിൽ പി.എസ്.സുപാൽ എം.എൽ.എ പദയാത്ര ക്യാപ്ടനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അദ്ധ്യക്ഷനാകും. യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ ആമുഖ പ്രസംഗം നടത്തും. തുടർന്ന് രഥത്തിൽ ഗുരുദേവ വിഗ്രഹവും വഹിച്ച് കൊണ്ടുള്ള പദയാത്രയിൽ നൂറ് കണക്കിന് പീതാംബര ധാരികളായ ശ്രീനാരായണിയർ അണിചേരും. വിവിധ ഗുരുക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന പദയാത്ര 31ന് പുലർച്ചെ 4.30ന് ശിവഗിരിയിൽ നടക്കുന്ന ഘോഷയാത്രയിൽ അണി ചേർന്ന ശേഷം തിരികെ മടങ്ങും.