കൊല്ലം: കെ.പി.എം.എസ് ജില്ലാ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. രാജുതിരുമുല്ലവാരം അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.പി.വാവ മുഖ്യപ്രഭാഷണം നടത്തി. മുളവന മോഹനൻ സ്വാഗതം പറഞ്ഞു. വെളിയം അശോകൻ
(പ്രസിഡന്റ് ), രാധാകൃഷ്ണൻ (സെക്രട്ടറി ), ശൂരനാട് ശിവൻ ( ട്രഷറർ ) എന്നിവർ ഉൾപ്പെട്ട 21 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സുജിത് കൊട്ടിയം നന്ദി പറഞ്ഞു.