
കൊല്ലം: കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റും, മുൻഡി.സി.സി.എക്സിക്യൂട്ടീവ് അംഗവുമായ കൊല്ലുർ വിളപള്ളിമുക്ക് ഇക്ബാൽ നഗർ - 156 കിട്ടന്റഴികത്ത് വീട്ടിൽ വൈ.ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ അബൂഷാ ബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ് കിട്ടന്റഴികം (കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് വടക്കേവിള ബ്ലോക്ക് സെക്രട്ടറി), ഐ. അൻസർ. മരുമക്കൾ: റീജ, നിഷ, പരേതയായ റഹുമത്ത്.