കൊല്ലം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങൾ ഒരുക്കാനാവശ്യമായ പിന്തുണ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. എം.മുകേഷ് എം.എൽ.എ പതാക ഉയർത്തി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോം, കോർപ്പറേഷൻ ആരോഗ്യ സമിതി അദ്ധ്യക്ഷ യു.പവിത്ര, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു, ജില്ല യൂത്ത് കോ - ഓർഡിനേറ്റർ എസ്. ഷബീർ, യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല എന്നിവർ പങ്കെടുത്തു. 3400 കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ 30ന് സമാപിക്കും.