കൊല്ലം: ക്രിസ്മസ് തലേന്ന് പൊലീസ് പട്രോളിംഗ് സംഘത്തെ ആക്രമിച്ചയാൾ പിടിയിലായി. പള്ളിമൺ വട്ടവിള കാവുങ്കൽ വീട്ടിൽ പഫിൻ പാപ്പച്ചനാണ്(28) പിടിയിലായത്.24ന് വൈകിട്ട് 6.45ന് പള്ളിമൺ വട്ടവിളയിൽ മാരകായുധവുമായി യുവാക്കൾ പ്രകോപനം സൃഷ്ടിക്കുന്നതറിഞ്ഞെത്തിയ കണ്ണനല്ലൂർ സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തെയാണ് പഫിൻ പാപ്പച്ചൻ ആക്രമിച്ചത്. പ്രതിക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നരഹത്യാ ശ്രമത്തിനും മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഹരിസോമൻ, രാജേന്ദ്രൻ, സി.പി.ഒ ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.