കൊല്ലം: രണ്ട് സ്ഥിരം കുറ്റവാളികളെ കാപ്പാ പ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന മയ്യനാട്, പന്തലയിൽ തെക്കതിൽ വീട്ടിൽ സാത്താൻ സന്തോഷ് എന്ന സന്തോഷ് (36), പേരൂർ വയലിൽ പുത്തൻ വീട്ടിൽപട്ടര് രാജീവ് എന്ന രാജീവ്(30) എന്നിവരെയാണ് തടങ്കലിലാക്കിയത്.
2017 മുതൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൈയേറ്റം, അതിക്രമം, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതക ശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കവർച്ച തുടങ്ങി എട്ടോളം കുറ്റകൃത്യങ്ങളിൽ പ്രതിയാണ് രാജീവ്. ഇരവിപുരം, കൊട്ടിയം സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, തുടങ്ങിയ കേസുകളിൽ പ്രതിയാണ് സന്തോഷ്.