കുണ്ടറ : പുലിപ്ര ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹ ജ്ഞാനയജ്‌ഞം
എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. സിദ്ധനർ സർവീസ് സൊസൈറ്റി പ്രസിഡന്റ് അർജുനൻ, യജ്ഞാചര്യൻ പള്ളിക്കൽ രാജാശേഖരൻപിള്ള, ക്ഷേത്രം തന്ത്രി ഈശ്വരൻനമ്പൂതിരി എന്നിവർ സംസാരിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കെ.ബാബുരാജൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ.സന്തോഷ്‌കുമാർ സ്വാഗതവും
കൺവീനർ ആർ. ഷാജികുമാർ നന്ദിയും പറഞ്ഞു.