sivagiri-

പുത്തൂർ : ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര സമിതിയുടെ നേതൃത്വത്തിലുള്ള 31​​ാ മത് ശിവഗിരി തീർത്ഥാടന പദയാത്ര ആർ.ശങ്കന്റെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെടും. രാവിലെ 9 ന് പെരുങ്ങോട്ടപ്പൻ ക്ഷേത്രാങ്കണത്തിൽ ഡോ.സി.രത്നാകരൻ ഭദ്രദീപ പ്രകാശനം നടത്തും. 9.30 ന് തീർത്ഥാടന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. തീർത്ഥാടന പദയാത്ര ഉദ്‌ഘാടനം മുൻ എം.എൽ.എ അഡ്വ.പി.അയിഷാ പോറ്റി നിർവഹിക്കും. മതാതീയ ആത്മീയ സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിക്കും. ചീരങ്കാവ് കടയിൽ അലക്സ് വർഗീസിനെ ശിവഗിരി തീർത്ഥാടന പുരസ്‌കാരം നൽകി ആദരിക്കും.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി.ഗോപകുമാർ, കെ.എസ്.വേണുഗോപാൽ, പ്രൊഫ.ജി.മോഹൻദാസ് , അഡ്വ.സവിൻ സത്യൻ തുടങ്ങിയവർ സംസാരിക്കും. തീർത്ഥാടന രഥത്തിൽ ഐ.ഷാജു ഭദ്രദീപ പ്രകാശനം നടത്തും. എഴുകോൺ, കരീപ്രയിൽ പദയാത്ര സമാപിക്കും. 29 ന് നെടുമൺകാവ്, കൊട്ടറ, ചാത്തന്നൂർ വഴി പരവൂരിൽ സമാപിക്കും. 30 ന് കാപ്പിൽ, ഇടവ,വെൺകുളം വഴി ശിവഗിരിയിലെത്തും. 31ന് ശിവഗിരിയിൽ നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നതോടെ പദയാത്ര സമാപിക്കുമെന്ന് ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു.