 
കൊല്ലം:എസ്.എൻ.ഡി.പി.യോഗം 6403-ാം നമ്പർ മയ്യനാട് സെൻട്രൽ ശാഖയുടെ ശിവഗിരി തീർത്ഥാടന സംഘം ജാഥ ക്യാപ്റ്റൻ ഷാജിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ ഗുരുസമരണ നടത്തി. ശാഖാ വൈസ് പ്രസിഡൻറ് രാജു, ഭരണസമിതി അംഗം റെജിമോൻ,വനിതാ സംഘം അംഗങ്ങളായ ബിന്ദു, ശ്യാമള,സദിൽ,സിമി, ലേഖ, ഷൈല, ഷീല, മിനി, അക്ഷയ് എന്നിവരുൾപ്പെടെ 12 പേരടങ്ങുന്ന സഘമാണ് പദയാത്ര നടത്തുന്നത്.സ്മൃതി മണ്ഡപം, ശാരദാമഠം,വായനശാല തുടങ്ങിയവ സന്ദർശിക്കുകയും ഗുരുപൂജ നടത്തുകയും ചെയതു.