kollurvilla-padam

കൊട്ടിയം: കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും കെട്ടിട സമർപ്പണവും നടന്നു. പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ കെട്ടിട സമുച്ചയവും എം.നൗഷാദ് എം.എൽ.എ പൊതുസമ്മേളനവും കോൺഫറൻസ് ഹാളും ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കിട്ടന്റഴികത്ത് വൈ.ഇസ്മായിൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എ.അസീസ് ഓഫീസ് ഉദ്ഘാടനവും യാത്രക്കാരായ സ്ത്രീകൾക്കുള്ള നമസ്കാരസ്ഥലം ഇ.ഷിഹാബുദീൻ ഫൈസിയും അറബിക് കോളേജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും രണ്ടാം നില മുൻ എം.പി എൻ.പീതാംബരകുറുപ്പും മൂന്നാം നില വൈ.ഇസ്മായിൽ കുഞ്ഞും ലൈബ്രറി ഹാൾ ഡെപ്യുട്ടി മേയർ കൊല്ലം മധുവും ഉദ്ഘാടനം ചെയ്തു. പള്ളിത്തോട്ടം സർക്കിൾ ഇൻസ്പെക്ടർ ആർ.ഫയാസിനെ ചടങ്ങിൽ ആദരിച്ചു. നിർമാണ കമ്മറ്റി കൺവീനറും ജമാഅത്ത് കമ്മറ്റി ഖജാൻജിയുമായ അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, നൗഷാദ് യൂനുസ്, ജമാഅത്ത് കമ്മറ്റി ജോയിന്റ് സെക്രട്ടറി പി.യഹിയാ കോയ, സുൽഫിക്കർ സലാം, ചീഫ് ഇമാം ഡോ.മൺസൂർ ഹുദവി, ഉസ്താദ് ഷാഫി മന്നാനി, ജമാ അത്ത് പരിപാലന കമ്മറ്റി അംഗങ്ങളായ എ.ഷൗക്കത്താലി, എ.കെ.അസനാരു കുഞ്ഞ്ചാണിക്കൽ, ഹാജി ഇ.എം.ഇക്ബാൽ, ഇ.കെ.ഷറഫുദീൻ, ഇ.താജുദീൻ, ഹാജി എ. താജുദീൻ, ഹാജി എം.കെ.സൈനുല്ലാബ്ദീൻ, എസ്.എം.സുധീർ, എസ്.സബീർ കുറവന്റഴികം, ജമാലുദ്ദീൻ മുസലിയാർ, ഹാജി എസ്.ഷിഹാബുദീൻ, ഇ.കെ.അഷറഫ്, എ.അബ്ദുൽ വാഹിദ്, എ.എ.റഹിം, ഇ.കെ.ഷാജഹാൻ, അറാഫത്ത് ഹബീബ് എന്നിവർ സംസാരിച്ചു.