photo
ഇടക്കുളങ്ങര പുലിയൂർവഞ്ചി ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷികവും ഗ്രാമോത്സവവും സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുലിയൂർവഞ്ചി ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടത്തി വന്ന വാർഷികവും ഗ്രാമോത്സവവും സമാപിച്ചു. സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ മുഖ്യ രക്ഷാധികാരിയിരുന്ന ചുങ്കശ്ശേരിൽ ഇബ്രാഹിംകുട്ടിയുടെ ഫോട്ടോ അനാച്ഛാദന കർമ്മവും എം.എൽ.എ നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ആദരിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ചികിത്സാ ധനസഹായം വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ വേദിയിൽ വെച്ച് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.രാജീവ്, അഡ്വ.സുധീർ കാരിയ്ക്കൽ, അഡ്വ.സി.ഒ.കണ്ണൻ, ശുഭകുമാരി, ഷാനിമോൾ, തൊടിയൂർ വിജയകുമാർ, ബിന്ദു വിജയകുമാർ, അഡ്വ.കെ.എ.ജവാദ്, പി.ശ്രീധരൻപിള്ള, ഉത്തമൻ, അനിൽആർ.പാലവിള, അഡ്വ.മഠത്തിനേത്ത് വിജയൻ, ജി.പ്രദീപ് കുമാർ, കെ.കെ.ഷാനവാസ്, കെ.ഷംസുദ്ദീൻ, എൻ.അമ്പിളി എന്നിവർ പ്രസംഗിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ മത്സര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.കെ.അനിൽ സ്വാഗതവും സതീഷ് വാസരം നന്ദിയും പറഞ്ഞു.