കൊല്ലം: യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളിൽ പാലക്കാട് ജില്ല മുന്നിൽ. 23 ഇനങ്ങൾ പൂർത്തിയായപ്പോൾ 68 പോയിന്റുമായാണ് പാലക്കാട് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനം കോട്ടയം (25 പോയിന്റ്), മൂന്നാംസ്ഥാനം കണ്ണൂർ (20), നാലാംസ്ഥാനത്ത് തൃശൂർ(25 ),അഞ്ചാംസ്ഥാനത്ത് തിരുവനന്തപുരം (14), ആതിഥേയരായ കൊല്ലം (14) ആറാംസ്ഥാനത്താണ്. കോഴിക്കോട് (14),ആലപ്പുഴ(11),മലപ്പുറം (10), ഇടുക്കി (5 ), എറണാകുളം (5 ), പത്തനംത്തിട്ട (4), കാസർഗോഡ് (4 ), വയനാട് (4 ) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റുനില.
കായിക മത്സരങ്ങൾ ഇന്നും തുടരും.