കൊല്ലം: വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ ആറുപവന്റെ മാല കവർന്നു. കന്നിമേൽച്ചേരി കുരിശടി പടിഞ്ഞാറ്റതിൽ ലില്ലിയുടെ മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തെ വാതിൽ ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ലില്ലിയുടെ മാല കവർന്ന ശേഷം ഓടിപ്പോവുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.