 
പത്തനാപുരം : എസ്.എൻ.ഡി.പി യോഗം മീനച്ചൽ യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന് പത്തനാപുരം യൂണിയനിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി ബി.ബിജു, യൂണിയൻ കൗൺസിലർ പി.ലെജു, യൂണിയൻ കൗൺസിലറും യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, ട്രഷറർ മിനി പ്രസാദ്, വനിതാ സംഘം കൗൺസിലർ ദീപ ജയൻ പത്തനാപുരം കിഴക്ക് ശാഖ പ്രസിഡന്റ് വിജയഭാനു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.