pukasa
പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ സാംസ്ക്കാരിക പാഠശാല ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക പാഠശാല നടത്തി. എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പാഠശാല പു.ക.സ. ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുന്നൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബീന സജീവ് ക്ലാസെടുത്തു. ജില്ലാ ജോ.സെക്രട്ടറി എഴുകോൺ സന്തോഷ്, കോട്ടാത്തല ശ്രീകുമാർ, അഡ്വ. രാമചന്ദ്രൻ, ഇരുമ്പനങ്ങാട് അനിൽ, രഞ്ജിനി അജയൻ, കരീപ്ര അജയൻ , സന്ദീപ് കോട്ടേക്കുന്നിൽ, ബി.എൽ. ഹൃദയകുമാരി , ടി.വി. സുധർമ്മ, സി. ലളിത തുടങ്ങിയവർ പ്രസംഗിച്ചു.

ആറ്റൂർ ശരത്ചന്ദ്രൻ, കൂനമ്പായിക്കുളം ശ്രീകുമാർ, സനിൽ, എഴുകോൺ ഗോപാലകൃഷ്ണൻ, നെടുവത്തൂർ കനകമ്മ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി ആർ.പ്രഭാകരൻ പിള്ള സ്വാഗതവും അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് നന്ദിയും പറഞ്ഞു.