ഓടനാവട്ടം: കോട്ടയം നാഗമ്പടത്ത് നിന്ന് എത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മിയ്യന്നൂർ വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളിയിൽ ഇന്ന് സ്വീകരണം നൽകും. ഇടവക വികാരിയും സ്കൂൾ മാനേജരുമായ ഫാ. കോശി ജോർജ് വരിഞ്ഞവിള നേതൃത്വം വഹിക്കും. രാവിലെ മുതൽ എത്തിച്ചേരുന്ന പദയാത്രികർക്ക് വരിഞ്ഞവിള സെന്റ് മേരിസ് സ്കൂൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അന്നദാനം നടത്തും. 2 മണിക്ക് ചേരുന്ന മത സൗഹാർദ സമ്മേളനം സി.എസ്.ഐ സഭ കൊല്ലം ബിഷപ് ഡോ.ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യും.

ഫാ. കോശി ജോർജ് വരിഞ്ഞവിള അദ്ധ്യക്ഷനാകും. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യ സന്ദേശം നൽകും. ശിവഗിരി ഹംസ തീർഥ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.