ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ സർവീസ് സ്കീം ക്യാമ്പ് പുതിയകാവ് ഗവ.എസ്.എൻ.ഡി.പി സംസ്കൃത യു.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സി .ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശോഭകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ സ്കൂൾ മാനേജർ രാജശേഖരൻ പിള്ള, എസ്.എൻ.ഡി.പി സംസ്കൃത സ്കൂളിലെ പി.ടി.എ പ്രസിഡന്റ് കെ.എസ് പുരം സുധീർ, സ്കൂൾ പ്രിൻസിപ്പൽ ഗീതാ കരുണാകരൻ, ക്യാമ്പ് പ്രോഗ്രാം ഓഫീസർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.