കൊല്ലം : പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന ജില്ലാസഹോദയ ഫുട്ബാൾ ടൂർണമെന്റിൽ കൊല്ലം ശ്രീനാരായണ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ (2-0) ചാമ്പ്യന്മാരായി. ഫൈനലിൽ എസ്.വിനായകൻ, അഹിയോ പോൾ അലക്സാണ്ടർ എന്നിവർ ഗോൾ നേടി. ബെസ്റ്റ് ഗോൾകീപ്പറായി എസ്.ഒലിവർ, ബെസ്റ്റ് കോച്ചായി ആർ.അനു എന്നിവരെ തിരഞ്ഞെടുത്തു.