കരുനാഗപ്പള്ളി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഇന്നലെ കരുനാഗപ്പള്ളിയിൽ എത്തിയ തീർത്ഥാടന പദയാത്രക്ക് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഇന്നലെ രാവിലെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തിയ പദയാത്രയെ കേന്ദ്ര സമിതി അംഗം ടി.കെ.സുധാകരൻ, ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ്, സെക്രട്ടറി ആർ.ഹരീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചങ്ങൻകുളങ്ങര, വവ്വാക്കാവ്, പുതിയകാവ്, കരുനാഗപ്പള്ളി ടൗൺ, കന്നേറ്റി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടികൾക്ക് ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, തയ്യിൽ തുളസി, സജീവ് സൗപർണിക, രാജൻ ആലുംകടവ്, എ.ജെ.ആസാദ്, പള്ളിയിൽ ഗോപി, വിജയൻ, ലേഖാ ബാബുചന്ദ്രൻ, സുഭദ്രാ ഗോപാലകൃഷ്ണൻ, ശാന്താ ചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ എന്നിവർ നേതൃത്വം നൽകി.