കൊല്ലം: കെ.പി.സി.സിയുടെ തീരുമാനപ്രകാരം എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പൗര വിചാരണ ജാഥ പുത്തൂരിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.മധു ലാലിന് കെ.പി.സി.സി സെക്രട്ടറി നടക്കുന്നിൽ വിജയൻ പതാക കൈമാറി. നേതാക്കളായ ജയപ്രകാശ് നാരായണൻ , അഡ്വ.സജീവ് ബാബു, അഡ്വ. ശ്രീജിത്ത്, ബി. രാജേന്ദ്രൻ നായർ , അഡ്വ.തോമസ് വർഗ്ഗീസ്, ബി.ഫിലിപ്പ്, ബിനു കെ.കോശി, ടി.കെ.ജോർജ് കുട്ടി, ഡോ.സൂര്യദേവൻ, രേഖാ ഉല്ലാസ്,ജലജാ സുരേഷ്, സുഗതകുമാരി , ജയലക്ഷ്മി , രമണി വർഗ്ഗീസ്, എം.സൂസമ്മ, സൗദാമിനി, രാധാകൃഷ്ണൻ , ചാലൂക്കോണം അനിൽകുമാർ , പഴവറ സന്തോഷ്,ബിനു ചൂണ്ടാലിൽ, ശ്രീകുമാർ . കരീപ്ര ഷാജി, എസ്.മുരളീധരൻ , കുടവട്ടൂർ രാധാകൃഷ്ണൻ , പൂത്തൂർ ജോൺസൻ , അജയകുമാർ , മോഹൻ ജി . നായർ , കുഞ്ഞുമോൻ , ഹരിലാൽ, ഇന്ദിര, ഓമന സുധാകരൻ, പ്രസാദ്, രാധാകൃഷ്ണ പിള്ള , കുഴുമതിക്കാട് ബാബു രാജേന്ദ്രൻ കരീപ്ര തുടങ്ങിയവർ സംസാരിച്ചു. ജാഥ നെടുവത്തൂർ, എഴുകോൺ കരീപ്ര , നെടുമണകാവ്, വെളിയം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഓടനാവട്ടത്ത് സമാപിച്ചു.