 
ചാത്തന്നൂർ : ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു ഭവനിൽ സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ,
സുഭാഷ് പുളിക്കൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി.എം.വർഗ്ഗീസ്, ജയചന്ദ്രൻനായർ, ശശാങ്കൻ ഉണ്ണിത്താൻ, ഷൈനി ജോയി, സഹദേവൻ, ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.