കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ കരാറുകാർ സംസ്ഥാനത്തുടനീളം കേരള ഗവ. ഫെഡറേഷനിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണസംഘം പ്രസിഡന്റ് പുണർതം പ്രദീപ് അറിയിച്ചു. എ.കെ.ജി.സി.എ.യു മെമ്പർമാർ, ജില്ലയിൽ ഫെഡറേഷനുമായി ചേർന്ന് ജില്ലാ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള യോഗം ഇന്ന് രാവിലെ 10.30ന് ചെറുകിട വ്യവസായ അസോസിയേഷൻ ഹാളിൽ (ആശാമം റോഡ് പുള്ളിക്കട) കൂടും. അഡ്വ.വിജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എം.നൗഷാദ്, എം. മുകേഷ്, ഡോ.സുജിത്ത് വിജയൻപിളള, സി.ആർ. മഹേഷ്, ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.ജെ.വർഗ്ഗീസ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.കൃഷ്ണൻ എന്നിവർ സംസാരിക്കും.കൊല്ലം ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണസംഘം പ്രസിഡന്റ് പുണർതം പ്രദീപ്, ജെ.ബദറുദ്ദീൻ, പി. അജയകുമാർ, എസ്.മൻമഥൻപിളള,​ കെ.ജി.സി.എഫ് പ്രസിഡന്റ് എൻ.ബാഹുലേയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.