കൊട്ടാരക്കര : പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (കുഴിക്കലിടവക സ്കൂൾ) 75-ാം വാർഷികാഘോഷങ്ങൾ മജീഷ്യനും പ്രഥമ കേരളശ്രീ പുരസ്കാര ജേതാവുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മാനേജർ ഓമനാശ്രീറാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട.ഡി.എഫ്.ഒ ആർ.ഭാനു, ജെ.രാമാനുജൻ, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെഡ്മിസ്ട്രസ് സുനിത വസന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, തോമസ് വർഗീസ് , ഡോ.സദാശിവൻ, പി.ടി.എ പ്രസിഡന്റ് വി.വിനയകുമാർ, പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ എൻ.ശശിധരൻ പിള്ള, ജെ.കൊച്ചനുജൻ, പൂയപ്പള്ളി ഗവ.ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക സിന്ധു, പ്രിൻസ് കായില, സി.ശിശുപാലൻ, ജി.രവീന്ദ്രൻ പിള്ള, എസ്.ബിജുരാജ്, നമവി.ജെ.നിവാസ്, ടി.ആർ.മഹേഷ്, ആർ.ഹരികുമാർ, പ്രദീപ് നീലാംബരി, യു.ശിവമയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജീവകാരുണ്യ പുരസ്കാരം പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിനും സാമൂഹ്യ സേവന പുരസ്കാരം പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ എസ്.പി.സി യൂണിറ്റിനും നൃത്തകലാ പുരസ്കാരം വിപഞ്ചിക നാട്യകലാക്ഷേത്രയ്ക്കും മജീഷ്യൻ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. തുടർന്ന് കലാ പരിപാടികളും പൂർവ വിദ്യാർത്ഥി സംഗമവും കുടുംബശ്രീയുടെ തിരുവാതിരയും നടന്നു. 2023 ഡിസംബർ 27 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നത്. വിപുലമായ പൂർവ വിദ്യാർത്ഥി സംഗമം, ഗുരുപൂജ, കാർഷിക പ്രവർത്തനങ്ങൾ, സെമിനാറുകൾ, ഗ്രാമസംഗമം, അനുമോദനം, കലാ പരിപാടികൾ, സേവന പ്രവർത്തനങ്ങൾ, സുവനീർ പ്രകാശനം, സമാപന ആഘോഷങ്ങൾ എന്നിവ വാർഷികാഘോഷങ്ങളുടെ ഭാഗമായുണ്ടാകും.